Founder and CEO Manoj P, Operations Head Saju Joseph, almscommunications director Aslem with brand ambassidor Major Ravi
വിദേശ വിദ്യാഭാസ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പരിചയസമ്പത്തും വിശ്വാസ്യതയും പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ ഒന്നായ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കേണ്‍സള്‍റ്റന്‍സ് തൃശൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ബ്രാന്‍ഡ് അംബാസിഡറായ പ്രശസ്ത സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവി ആഗസ്റ്റ് 20-ാം തീയതി രാവിലെ 10 മണിക്ക് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാഹചര്യത്തില്‍ വിദേശ വിദ്യാഭാസത്തിന്റെ പേരില്‍ അനേകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വലിയ വാഗ്ദാനങ്ങളും അസാധ്യമായ ഓഫറുകളും നല്‍കി വിദ്യാര്‍ത്ഥികളെ കുടുക്കുന്ന ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പല കുടുംബങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യത്തിലാണ് വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും പേരില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍റ്റന്‍സ് തൃശൂരില്‍ പ്രവേശിക്കുന്നത്.
ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍റ്റന്‍സ് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളിലെ, തൊഴില്‍ സാധ്യതകള്‍ കൂടുതല്‍ ഉറപ്പുനല്‍കുന്ന കോഴ്സുകള്‍ മാത്രം ആണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മികച്ച കരിയര്‍ സാധ്യതകള്‍ നല്‍കുന്ന മേഖലകളിലാണ് ഇവര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുവഴി, വിദേശവിദ്യാഭ്യാസം ഒരു മോഹമാത്രമല്ല, ഭാവി ഉറപ്പിക്കുന്ന യാഥാര്‍ത്ഥ്യവുമാകുകയാണ് ലക്ഷ്യം.
തൃശൂര്‍ ഓഫീസിന്റെ ഉദ്ഘാടനത്തോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദേശവിദ്യാഭ്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പഠനത്തിനൊപ്പം വിസാ പ്രോസസ്സിംഗില്‍ നിന്നും കരിയര്‍ ഗൈഡന്‍സിലേക്കുമുള്ള സമഗ്ര പിന്തുണയാണ് സ്ഥാപനം നല്‍കുന്നത്.
വിദ്യാഭ്യാസ രംഗത്ത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ വിജയകരമായി വിദേശ സര്‍വകലാശാലകളിലേക്ക് അയച്ച അനുഭവ സമ്പത്തുള്ള ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍റ്റന്‍സ് തൃശൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചതോടെ കേരളത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും വിശ്വാസ്യതയുള്ള വഴികള്‍ തുറന്നു കൊടുക്കുകയാണ്.

